2011-12 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനവും വായനോത്സവത്തോടനുബന്ധിച്ചുള്ള ‘പുസ്തകമേളയുടെ ഉദ്ഘാടനവും സ്കൂൾ ലൈബ്രറി ഹാളിൽ ഹെഡ്മാസ്റ്റർ ശ്രീ ജോർജ്ജ് വർഗ്ഗീസ് നിർവ്വഹിച്ചു. യോഗത്തിൽ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ശ്രീ.അബ്ദുൾ വാഹിദ് ആശംസാപ്രസംഗം നടത്തി.
വായനോത്സവത്തോടനുബന്ധിച്ച് പുസ്തകമേള.
കേരള ഗവന്മെന്റ് സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ’ബുക്ക്മാർക്കിന്റെ‘ പുസ്തകപ്രദർശനവും സ്കൂളിൽ നടക്കുന്നുണ്ട്.വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന പുസ്തകോത്സവത്തിൽ കുട്ടികൾക്കായി ആയിരത്തിലധികം പുസ്തകങ്ങൾ ഒരുക്കിയിട്ടുണ്ട്. ആകർഷകമായ വിലക്കിഴിവും ഉണ്ടായിരിക്കുന്നതാണ്.