പ്രിയപ്പെട്ട അധ്യാപകരേ
വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു തലമുറയെ സാംസ്കാരികമായും സാമൂഹികമായും മെച്ചപ്പെടുത്താനാകൂ.ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ വിജയത്തെ മെച്ചപ്പെടുത്തുന്നതിനായി 'നിറകതിര്‍' എന്ന പഠനവിഭവം വിദഗ്ധരായ അധ്യാപകരുടെ സഹായത്താല്‍ ഡയറ്റ് തയ്യാറാക്കിയിട്ടുണ്ട്.വിദ്യാര്‍ഥികളെ ആത്മവിശ്വ്വാസമുള്ളവരാക്കി മാറ്റാന്‍ ഇതിലൂടെ നിങ്ങള്‍ക്കു കഴിയും.അതിനായി ഒരു ദിവസത്തെ ട്രയിനിംഗ് അധ്യാപകര്‍ക്കു നല്‍കുന്നു.ഓരോ വിഷയവും എങ്ങനെ 'റിവിഷന്‍' നടത്തണമെന്ന് പരിശീലകര്‍ നിങ്ങളോട് പറയും.അതനുസരിച്ച് മുന്നോട്ട് പോകുവാന്‍ ശ്രമിക്കുക.ജനുവരിമാസം ഈ ആവര്‍ത്തന പരിശീലനത്തിനായി പ്രയോജനപ്പെടുത്തുക.എല്ലാ കുട്ടികള്‍ക്കും മെച്ചപ്പെട്ട ഗ്രേഡുകള്‍ ലഭിക്കുന്നതിനായി പരിശ്രമിക്കുക. ...