നിറകതിര്‍ 2022
നിറകതിര്‍-22 FOCUS AREA BASED REVISION MATERIAL FOR S.S.L.C STUDENTS (ALL SUBJECTS)

1 Jan 2019

അധ്യാപകരോട്..

പ്രിയപ്പെട്ട അധ്യാപകരേ

വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു തലമുറയെ സാംസ്കാരികമായും സാമൂഹികമായും  മെച്ചപ്പെടുത്താനാകൂ.ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ വിജയത്തെ മെച്ചപ്പെടുത്തുന്നതിനായി 'നിറകതിര്‍' എന്ന പഠനവിഭവം വിദഗ്ധരായ അധ്യാപകരുടെ സഹായത്താല്‍ ഡയറ്റ് തയ്യാറാക്കിയിട്ടുണ്ട്.വിദ്യാര്‍ഥികളെ ആത്മവിശ്വ്വാസമുള്ളവരാക്കി മാറ്റാന്‍ ഇതിലൂടെ നിങ്ങള്‍ക്കു കഴിയും.അതിനായി ഒരു ദിവസത്തെ ട്രയിനിംഗ് അധ്യാപകര്‍ക്കു നല്‍കുന്നു.ഓരോ വിഷയവും എങ്ങനെ 'റിവിഷന്‍' നടത്തണമെന്ന് പരിശീലകര്‍ നിങ്ങളോട് പറയും.അതനുസരിച്ച് മുന്നോട്ട് പോകുവാന്‍ ശ്രമിക്കുക.ജനുവരിമാസം ഈ ആവര്‍ത്തന പരിശീലനത്തിനായി പ്രയോജനപ്പെടുത്തുക.എല്ലാ കുട്ടികള്‍ക്കും മെച്ചപ്പെട്ട ഗ്രേഡുകള്‍ ലഭിക്കുന്നതിനായി പരിശ്രമിക്കുക.
                                                എല്ലാവിധ ആശംസകളും
                                                                                                               പ്രിസിപ്പാള്‍
                                                                                                            ഡയറ്റ്-ആലപ്പുഴ

31 Dec 2018

നിറകതിര്‍-2019


ആലപ്പുഴ ഡയറ്റ് കഴിഞ്ഞ 4 വര്‍ഷങ്ങളായി ജില്ലയിലെ എസ്.എസ്.എല്‍.സി.പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ആത്മ വിശ്വ്വാസത്തോടെ പരീക്ഷയെഴുതുന്നതിനു  കൈത്താങ്ങായി പ്രത്യേക പഠനവിഭവങ്ങള്‍ തയ്യാറാക്കാറുണ്‍റ്റ്. ഇക്കൊല്ലവും  "നിറകതിര്‍-2019" SSLC REVISION SUPPORT MATERIAL തയ്യാറാക്കുകയുണ്ടായി.ഡിസംബര്‍ 11,12,13 തീയതികളില്‍ ,തെരഞ്ഞെടുക്കപ്പെട്ട വിദഗ്ദ്ധ അധ്യാപകര്‍ പങ്കെടുത്ത ശില്‌പശാലയില്‍ രൂപീകരിച്ച ഈ  പദ്ധതി 2019 ജനുവരി മുതല്‍ ഫെബ്രുവരി 5 വരെ വിദ്യാലയങ്ങളില്‍ നടപ്പാക്കുകയാണ്‌ ഡയറ്റ്.

20 Dec 2018

ഏകദിന അവലോകന യോഗം

വിദ്യാഭ്യാസ ആഫീസര്‍മാരുടെ ഏകദിന അവലോകന യോഗം 19-12-2018 ബുധനാഴ്ച്ച ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.പ്രിന്‍സിപ്പാള്‍ ഡോ.ഏഞ്ചലിന്‍ മേബല്‍.ഡി.ഡി യുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ആലപ്പുഴ ജില്ല വിദ്യാ.ഉപഡയറക്ടര്‍ ശ്രീമതി ധന്യ എസ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലയിലെ  വിവിധ അക്കാദമിക  ചുമതലകള്‍ വഹിക്കുന്ന ആഫീസര്‍മാര്‍ പങ്കെടുക്കുകയുണ്ടായി.ഡയറക്റ്ററേറ്റില്‍ നിന്ന് ഡോ.അപ്പുക്കുട്ടനും സന്നിഹിതനായിരുന്നു.

29 Nov 2018

Empowerment programme for new faculty members of DIER

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes