നിറകതിര്‍ 2022
നിറകതിര്‍-22 FOCUS AREA BASED REVISION MATERIAL FOR S.S.L.C STUDENTS (ALL SUBJECTS)

25 Jun 2011


വായനയ്ക്കായൊരു ദിനം, അതാണ് ജൂണ്‍ 19. കേരള ഗ്രന്ഥശാലാ സംഘത്തിന്റെൊ സ്ഥാപകനായ പി.എന്‍. പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്.വായിച്ചുവളരുക എന്ന സന്ദേശം ജനങ്ങളിലെത്തിച്ച പി.എന്‍. പണിക്കരെ സ്മരിക്കാനും അദ്ദേഹം തുടങ്ങിവച്ച കര്മചപരിപാടികളുടെ തുടര്ച്ച യായിട്ടുള്ള ഒരു പ്രവര്ത്ത ന ശൃംഖല വ്യാപകമാക്കുവാനും വായന ഒരു ശീലമാക്കാനും ലക്ഷ്യളമിട്ടാണ് പരിപാടി.
പുതു തലമുറയ്ക്ക് വായനയില്‍ കമ്പം കുറയുമ്പോഴും പലര്ക്കും പുസ്തകങ്ങള്‍ ഗൃഹാതുരമായ ഓര്മ്മ യുടെ ഭാഗമാണ്. ജ്ഞാന, വിജ്ഞാന സമ്പാദനത്തിന് ഒരുകാലത്ത് മുഖ്യ സ്രോതസായിരുന്ന വായന അങ്ങനെ വേഗം മറക്കാവുന്നതുമല്ലല്ലോ.

പുസ്തകം എന്നാല്‍ പാഠപുസ്തകങ്ങള്‍ എന്നതില്‍ കവിഞ്ഞ് ഒരു സങ്കല്പം് വിദ്യാര്ത്ഥി കള്ക്ക്് ഇല്ലാതായി തുടങ്ങിയിട്ട് കാലമേറെയായി. എങ്കിലും, വായനയുടെ ലോകങ്ങളിലേക്കുള്ള വാതായനങ്ങള്‍ വികസിച്ചുകൊണ്ടേയിരിക്കുന്നു. ഇനിയും അസ്തമിക്കാത്ത വായന അപൂര്വ്വ വസ്തുവായി മാറാതിരിക്കാന്‍ വായനാദിനങ്ങള്‍ കാരണമാകട്ടെ.

നമ്മുടെ സ്കൂളിൽ 20 ന് പ്രത്യേക അസംബ്ലിയിൽ പി.എൻ .പണിക്കർ അനുസ്മരണവും വായനദിന സന്ദേശവും വിദ്യാർഥികൾ നടത്തുകയുണ്ടായി.ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന വായനവാരാചരണവും അതിനോടനുബന്ധിച്ച് വിവിധ മത്സരങ്ങളും നടന്നുകൊണ്ടിരിക്കുന്നു.

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes