നിറകതിര്‍ 2022
നിറകതിര്‍-22 FOCUS AREA BASED REVISION MATERIAL FOR S.S.L.C STUDENTS (ALL SUBJECTS)

25 Jun 2011

ചരിത്രം

1955-ൽ ഒന്നാം ഫോറത്തിൽ അമ്പത്തിയേഴ് കുട്ടികളുമായി,പത്തിയൂർ നടുക്കേമഠത്തിൽ രാമനാഥ അയ്യർ നൽകിയ സ്ഥലത്താണ് സ്കൂൾ ആരാംഭിക്കുന്നത്.പതിമൂന്ന് വർഷത്തിനു ശേഷം 1968-ൽ ഈ.എം.എസ് മന്ത്രിസഭയുടെ കാലത്ത് നിയമസഭാസാമാജികനായിരുന്ന പി.കെ കുഞ്ഞുസാഹിബും അച്യുതവാര്യരുടെ നേത്യത്വത്തിലുണ്ടായിരുന്ന പഞ്ചായത്ത് ഭരണസമിതിയും മുൻ കൈയെടുത്ത് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.1971-മാർച്ചിൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങിയപ്പോൾ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ രണ്ടാം സ്ഥാനത്തെത്താൻ പഞ്ചായത്ത് ഹൈസ്കൂളിനായി പിന്നീട് 1800 ൽ പരം കുട്ടികൾ പഠിക്കുന്ന ,ഒരു ഗ്രാമത്തിനു മുഴുവൻ വിദ്യയുടെ കൈത്തിരിവെട്ടം പകർന്ന സരസ്വതീക്ഷേത്രമായി ഇത് മാറി.




സ്കൂളിനാവശ്യമായ ഗ്രൌണ്ട് 1980 ൽ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന എം.ഭാസ്കരന്റെ നേത്യത്വത്തിലുള്ള ഭരണസമിത്hഇ മുൻ കൈയെടുത്ത് വിലയ്ക്ക് വാങ്ങി.കൂടുതൽ സൌകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങളും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഉണ്ടായി.5 ക്ലാസ് മുറികൾ പൂർണ്ണമായും “ സ്മാർട്ട് ക്ലാസ് ‘ മുറികളാക്കി ഒരുക്കിയെടുത്തിരിക്കുന്നു. 2006-2007 വിദ്യാലയവർഷം ഈ സരസ്വതീക്ഷേത്രത്തിന്റെ കനകജൂബിലി ആഘോഷിക്കുകയുണ്ടായി.



 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes