Replace these every slider sentences with your featured post descriptions.Go to Blogger edit html and find these sentences.Now replace these with your own descriptions.This theme is Bloggerized by Lasantha - Premiumbloggertemplates.com.
ഡിസംബര്‍ 3-ന് അമ്പലപ്പുഴ ബി.ആര്‍.സി.യില്‍ വെച്ച് നടന്ന ഉപജില്ലാ പ്രഥമാധ്യാപക പരിശീലനത്തില്‍ നിന്ന്....
Replace these every slider sentences with your featured post descriptions.Go to Blogger edit html and find these sentences.Now replace these with your own descriptions.This theme is Bloggerized by Lasantha - Premiumbloggertemplates.com.
പ്രിയമുള്ളവരേ,
കേരളാ പാഠ്യപദ്ധതി ചട്ടക്കൂട് 2023 മുന്നോട്ടുവയ്ക്കുന്ന പാഠ്യപദ്ധതി സമീപനവും നിർദ്ദേശങ്ങളും ഉൾക്കൊണ്ട് തയ്യാറാക്കി, നവീകരിച്ച പാഠപുസ്തകങ്ങളാണ് ഇപ്പോൾ നമ്മുടെ വിദ്യാർഥികളുടെ കൈകളിൽ ഉള്ളത്. ആയതിനാൽ ജില്ലയിലെ പത്താംതരം വിദ്യാർഥികളുടെ പൊതു പരീക്ഷ തയ്യാറെടുപ്പിന് സഹായിക്കുന്ന ഒരു പഠന സാമഗ്രിയുടെ ആവശ്യകത ഒഴിച്ചുകൂടാൻ ആകാത്തതാണ്. ഈ സാഹചര്യത്തിലാണ് ഡയറ്റ് ആലപ്പുഴ "വിജയപഥം 2026 എസ്.എസ്.എൽ.സി സമഗ്ര പഠന സഹായി തയ്യാറാക്കാൻ തീരുമാനിച്ചത്.
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കേരള പൊതു വിദ്യാഭ്യാസ വകുപ്പ്,പരീക്ഷയുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള മാർഗ്ഗനിർദേശങ്ങളെ ഉൾക്കൊണ്ടാണ് ഇതിന്റെ ഉള്ളടക്കം തയ്യാറാക്കിയിട്ടുള്ളത്.
"വിദ്യാർത്ഥികൾക്ക് ആശയങ്ങൾ ലളിതമായി ഗ്രഹിക്കാൻ സഹായിക്കുന്ന രീതിയിൽ പ്രധാന ആശയങ്ങൾ, വിശദീകരണങ്ങൾ വ്യത്യസ്ത നിലവാരത്തിലുള്ള മാതൃക ചോദ്യങ്ങൾ, എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും സ്വയം പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പഠന സഹായി തയ്യാറാക്കിയിരിക്കുന്നത്. ക്ലാസ് മുറിയിലെ പഠനത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും പരീക്ഷ ഭീതിയെ കുറയ്ക്കുകയും ചെയ്യുന്നതിന് "വിജയപഥം 2026"സഹായകമാകും എന്നതിൽ സംശയമില്ല.
മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപേപ്പറുകൾ ആശയബോധം, പ്രയോഗശേഷി, യുക്തി ചിന്ത, വിശകലനക്ഷമത, വിമർശനാത്മകത എന്നിവ വിലയിരുത്തുന്ന തരത്തിലുള്ളവയാണ്.പതിവ് ഓർമാധിഷ്ഠിത ചോദ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉയർന്ന ചിന്താതല ചോദ്യങ്ങൾ, അനുഭവാധിഷ്ഠിത ചോദ്യങ്ങൾ, പ്രവർത്തനാധിഷ്ഠിത ചോദ്യങ്ങൾ എന്നിവയ്ക്കാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകിയിട്ടുള്ളത്.
വിദ്യാർത്ഥികൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പരിചയസമ്പന്നരും, വിഷയവിദഗ്ധരുമായ ഒരു കൂട്ടം അധ്യാപകരുടെ പരിശ്രമത്തിന്റെയും, അർപ്പണ ബോധത്തിന്റെയും ഫലമാണ് വിജയപഥം 2026.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ എല്ലാ വിഷയങ്ങളിലും പഠന സാമാഗ്രി തയ്യാറാക്കാൻ കഴിഞ്ഞത് ജില്ലയിലെ അധ്യാപകരുടെ ആത്മാർത്ഥ പരിശ്രമം കൊണ്ട് മാത്രമാണ്. മികച്ച ആത്മവിശ്വാസത്തോടെ എസ്എസ്എൽസി പരീക്ഷയെ അഭിമുഖീകരിക്കാൻ വിജയപഥം 2026 സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച വിജയം കൈവരിക്കാൻ നമ്മുടെ ജില്ലയിലെ വിദ്യാർത്ഥികൾക്ക് കഴിയട്ടെ!
വിജയാശംസകളോടെ,
ഡോ.കെ.ജെ.ബിന്ദു
പ്രിൻസിപ്പാൾ ഡയറ്റ്, ആലപ്പുഴ


